---
title: "കവിനും നയൻതാരയും ഒന്നിച്ച് വിഷ്ണു എടവൻ ചിത്രം; 'ഹായ്' ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ"
english_title: " Hi Movie Kavin Nayanthara Release Date August 14 Vishnu Edavan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/374855/ hi-movie-kavin-nayanthara-release-date-august-14"
published_at: "2026-07-27T11:32:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66f69ec18cb_hi-movie-kavin-nayanthara-release-date-august-14.jpg"
keywords: ["Latest News", "Hi Movie", "Kavin", "Nayanthara", "Vishnu Edavan"]
---

# കവിനും നയൻതാരയും ഒന്നിച്ച് വിഷ്ണു എടവൻ ചിത്രം; 'ഹായ്' ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ

> **Lead Summary:** **[**കവിൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹിറ്റ് ഗാനരചയിതാവ് വിഷ്ണു എടവൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഹായ്' ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തും. 'മാസ്റ്റർ', 'ലിയോ' തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലെ ഗാനങ്ങൾക്ക് വരികളെഴുതി ശ്രദ്ധേയനായ വിഷ്ണുവിന്റെ കന്നി സംവിധാന സംരംഭമാണിത്.

## Article Content

**[**കവിൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹിറ്റ് ഗാനരചയിതാവ് വിഷ്ണു എടവൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഹായ്' ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തും. 'മാസ്റ്റർ', 'ലിയോ' തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലെ ഗാനങ്ങൾക്ക് വരികളെഴുതി ശ്രദ്ധേയനായ വിഷ്ണുവിന്റെ കന്നി സംവിധാന സംരംഭമാണിത്.

സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച സംവിധായകൻ, 'ഹായ്' ഒരു സമ്പൂർണ്ണ കുടുംബ ചിത്രമായിരിക്കുമെന്ന് വ്യക്തമാക്കി. 'യാരടി നീ മോഹിനി', സന്തോഷ് സുബ്രഹ്മണ്യം, സംതിംഗ് സംതിംഗ്' തുടങ്ങിയ ചിത്രങ്ങൾ നൽകിയ അതേ ഫീൽ-ഗുഡ് അനുഭവമായിരിക്കും ചിത്രം സമ്മാനിക്കുകയെന്നും കുടുംബങ്ങൾക്ക് മാനസിക സമ്മർദ്ദങ്ങളൊന്നുമില്ലാതെ തിയേറ്ററിലിരുന്ന് കണ്ടുതീർക്കാവുന്ന സിനിമയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രകാശ് രാജ്, സത്യൻ തുടങ്ങിയ വമ്പൻ താരനിരയും അണിനിരക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിയിട്ടുണ്ട്. ജെൻ മാർട്ടിനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: രാജേഷ് ശുക്ല, എഡിറ്റിംഗ്: ഫിലോമിൻ രാജ്, കലാസംവിധാനം: ശേഖർ ബി.

നയൻതാര, ഉമേഷ് കുമാർ ബൻസാൽ, എസ്.എസ്. ലളിത് കുമാർ, വിഘ്നേഷ് ശിവൻ, വിനോദ് സി.ജെ, അക്ഷയ് കെജ്രിവാൾ, കെ.എസ്. മയിൽവാഗണൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം സൂര്യയുടെ 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന സിനിമയ്ക്കൊപ്പമാണ്  സിനിമ ക്ലാഷിനെത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/374855/ hi-movie-kavin-nayanthara-release-date-august-14)